പി എഫ് പെന്‍ഷന്‍ ഇരുപതിനായിരം രൂപയാക്കണം: മാന്നാനം സുരേഷ്

Thiruvananthapuram

തിരുവനന്തപുരം: തൊഴിലാളികളുടെ പി എഫ് പെന്‍ഷന്‍ തുക വളരെ കുറവാണെന്നും പ്രതിമാസം ഇരുപതിനായിരം രൂപയാക്കണമെന്നും ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റ് മാന്നാനം സുരേഷ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ മാസം ഇരുപതിനായിരം രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ മനുഷ്യന് ജീവിക്കാന്‍ ബുദ്ധിമുട്ടാകുന്ന സാഹചര്യമാണുള്ളത്. 20 വര്‍ഷം സേവനം ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും അടിയന്തര നിവേദനം നല്‍കുമെന്നും മാന്നാനം സുരേഷ് അറിയിച്ചു.

വര്‍ഷങ്ങളോളം തൊഴില്‍ ശാലകളില്‍ പണിയെടുത്ത തൊഴിലാളികള്‍ രോഗങ്ങളാലും മറ്റു ബുദ്ധിമുട്ടുകള്‍ കൊണ്ടും വിഷമിക്കുന്നവരാണ് ഏറെയും. അവര്‍ക്കു മരുന്നിന് തന്നെ ഭീമമായ തുക ആവശ്യമായി വരും. ഇന്നത്തെ പല പി എഫ് പെന്‍ഷന്‍ തൊഴിലാളികളും വിവിധതരം രോഗങ്ങളാല്‍ വളരെ കഷ്ടത്തിലാണ് ജീവിക്കുന്നതെന്നും മാന്നാനം സുരേഷ് അറിയിച്ചു.