ദേശീയ ആയുർവേദ ദിനം

Thiruvananthapuram

കോഴിക്കോട്: ഒക്ടോബർ 29ന് ഒമ്പതാമത് ദേശീയ ആയുർവേദ ദിനം ആചരിക്കുന്നു. ലോകാരോഗ്യത്തിന് ആയുർവേദത്തിന്റെ നൂതന രീതികൾ എന്ന ആശയമാണ് ഇത്തവണത്തെ ആയുർവേദ ദിനം മുന്നോട്ടുവയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ആയുർവേദ ദിനാചരണ പരിപാടികൾ ഒക്ടോബർ 29ന് രാവിലെ 10 മണിക്ക് വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കുന്ന വിളംബര ഘോഷയാത്രയോടുകൂടി തുടക്കം കുറിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് പ്രത്യേക ബോധവൽക്കരണ ക്ലാസ്, ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചുള്ള പ്രത്യേക പരിപാടി, പ്രസ് ക്ലബ്ബിൽ വച്ച് മാധ്യമ പ്രവർത്തകർക്കായുള്ള സെമിനാർ, ഇൻഫോസിസ് ജീവനക്കാർക്ക് വേണ്ടി സ്ട്രെസ് മാനേജ്മെൻറ് പ്രോഗ്രാം, പോലീസ് ഉദ്യോഗസ്ഥർക്കായി പോലീസ് ട്രെയിനിങ് അക്കാദമിയിൽ വച്ച് ബോധവൽക്കരണ ക്ലാസ്, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടുകൂടി നടക്കുന്ന പ്രത്യേക പ്രോഗ്രാമുകൾ എന്നിവ അടക്കമുള്ള പ്രോഗ്രാമുകൾ നവംബർ ആറാം തീയതി കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹോളിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി ഈ വർഷത്തെ ആയുർവേദ ദിന വാരാചരണ പരിപാടികൾ അവസാനിക്കും.

കൂടാതെ ആയുർവേദ, ആശുപത്രികൾ ഡിസ്പെൻസറികൾ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി സഹകരിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ജില്ലാതല മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനവും അന്നേദിവസം നടത്തുന്നതാണ്.