സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയിലെ പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദിയുടെ മൂന്നാമത് കവിതാ പുരസ്കാരത്തിന് സംസ്ഥാന തലത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽനിന്നും കവിതകൾ ക്ഷണിക്കുന്നു. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം. രണ്ടു പേജിൽ കവിയാത്ത മൗലികമായ രചനകളാണ് അയക്കേണ്ടത്. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം 2024 ഡിസംബർ 10 ന് മുമ്പ് ഷാജി പുൽപ്പള്ളി, സാഹിത്യവേദി, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പെരിക്കല്ലൂർ. തപാൽ, പുൽപ്പള്ളി. വഴി, വയനാട്- 673579 എന്ന വിലാസത്തിൽ രചനകൾ ലഭിക്കണം. ഫോൺ – 8848401610.