മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍ ദുരന്തം: കെ എന്‍ എം ധനസഹായം വിതരണം ചെയ്തു

Wayanad

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ട്ടപെട്ടവർക്ക് കെ എൻ എം സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ധനസഹായം വിതരണം ചെയ്തു. ചൂരൽമല മല്ലിയിൽ ഷബീറിനാണ് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി ധനസഹായം നൽകിയത്.

ആരോഗ്യകരമായി പ്രയാസം അനുഭവിക്കുന്നയ ഷബീറിന്റെ കുടുംബത്തിന് മൂന്നുലക്ഷത്തി നാൽപത്തിഅയ്യായിരം രൂപയുടെ ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള ചെക്ക് കെ എൻ എം പുനരധിവാസ കമ്മിറ്റിയുടെ ജില്ലാ കൺവീനർ സയ്യിദ് അലി സ്വലാഹി വിതരണം ചെയ്തു. കെ എൻ എം ജില്ലാ ട്രഷറർ നജീബ് കാരാടൻ, മെമ്പർ എൻ കെ സുകുമാരൻ, താഹിർ പി ഒ, നാസർ കയ്‌നാടൻ തുടങ്ങിയവർ പങ്കെടുത്തു.