കല്പറ്റ: കുടുംബശ്രീ വയനാട് ,ഡി ഡി യു ജി കെ വൈ, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മാർച്ച് 22 ഡബ്ലിയു എം ഓ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് തൊഴിൽ മേള ഒരുക്കിയിരിക്കുന്നത്.
അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് കഴിവിനും അഭിരുചിക്കും അനുയോജ്യമായ വിജ്ഞാന തൊഴിലുകള്‍ സ്വകാര്യമേഖലയില്‍ കണ്ടെത്തുന്നതിനാണ് തൊഴിൽമേള അവസരം ഒരുക്കുന്നത്. കേരളത്തിനകത്തും പുറത്തും നിന്നുമായി മുപ്പതോളം കമ്പനികൾ ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തും.