ഇൻക്ലൂസീവ് സ്പോർട്സ് മത്സരത്തിൽ പെരിക്കല്ലൂർ സ്കൂളിന് മികച്ച വിജയം

Wayanad

പുല്‍പ്പള്ളി: മാനന്തവാടിയിൽ നടന്ന ഇൻക്ലൂസീവ് സ്പോർട്സ് മത്സരത്തിൽ പെരിക്കല്ലൂർ സ്കൂളിലെ വിദ്യാർഥികളായ അഭിഷേക് കുമാർ പി ബി, ദിയ മരിയ ബിനോജ് എന്നിവർ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. സ്റ്റാൻഡിങ് ബോൾ ത്രോ ഇനത്തിൽ അഭിഷേക് കുമാർ പി ബി യും, 4*100 മീറ്റർ റിലേ മത്സരത്തിൽ ദിയ മരിയ ബിനോജും വിജയിച്ചു. വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഇരുവരും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. വിജയികളെ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി കെ വിനുരാജൻ, ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, സീനിയർ ടീച്ചർ ഷാജി മാത്യു, സ്പെഷ്യൽ എഡ്യൂക്കേറ്റർ ജിഷ കെ പോൾ എന്നിവർ ആശംസ അർപ്പിച്ചു.