കല്പറ്റ: 2022 ൽ ഷാർജ ബുക്ക് ഫെയറിൽ പ്രസിദ്ധ സാഹിത്യകാരൻ എൻ. പി ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്ത എഞ്ചിനീയർ പി.മമ്മതു കോയയുടെ “ഹജ്ജ് യാത്ര,ഓർമകൾ, അനുഭവങ്ങൾ” എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശന കർമ്മം എം.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ:പി.ഉണ്ണീൻ നിർവഹിച്ചു. സാഫി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഇ.പി. ഇമ്പിച്ചിക്കോയ ഏറ്റു വാങ്ങി. പി.പി മുഹമ്മദ് , ഡോ.ടി.മുഹമ്മദ് നിഷാദ്, തരുവണ എം. എസ്. എസ് കോളേജ് പ്രിൻസിപ്പൾ ഡോ.ജോസഫ് കെ.ജോബ്, വെബ് ഡിസൈനർ ആഖിബ് പങ്കെടുത്തു.