തിരുവനന്തപുരം നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ സൗജന്യ സർജറി മെഗാ ക്യാമ്പ്

Thiruvananthapuram

തിരുവനന്തപുരം: ഈ അവധിക്കാലത്ത് സർജറികൾക്കായി തയ്യാറെടുക്കുന്നവർക്കായി പ്രശസ്ത റോബട്ടിക് , ബാരിയാട്രിക് & വീനസ് സർജൻ ഡോ. അനു ആന്റണിയുടെ
നേതൃത്വത്തിൽ ലേസർ , RFA വെരിക്കോസ് വെയ്ൻ സർജറികൾ ഉൾപ്പെടെ ഏറ്റവും കുറഞ്ഞ ശസ്ത്രക്രിയാ പാക്കേജുകളിൽ സൗജന്യ സർജറി മെഗാ ക്യാമ്പ്

നിംസ് മെഡിസിറ്റിയുടെ ബേക്കറി ജംഗ്ഷനിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ ഏപ്രിൽ 6 (ഞായർ ) രാവിലെ 9 മണി മുതൽ 2 മണി വരെ സൗജന്യ സർജറി മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നിംസ് മൈക്രോ ഹോസ്പിറ്റൽസ് കീ ഹോൾ സർജറി വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഡോ. ഐ.ജി. ബിജു , ഡോ. എ. ലക്ഷ്മി, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സൂസൻ കോശി, ഡോ. മൈമുന , ഡോ. എൽ രോഹിണി എന്നീ ഡോക്ടർമാരുടെ സൗജന്യ സേവനവും ലഭ്യമാണ്.

ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 40% ഇളവുകൾ ലഭിക്കുന്ന ക്യാമ്പിൽ ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് അൾട്രാസൗണ്ട് സ്കാനിംഗ് പൂർണ്ണമായും സൗജന്യമായിരിക്കും.

തൈറോയിഡ്, ഹെർണിയ , അപ്പന്റിക്സ് , വെരിക്കോസ് വെയ്ൻ , പൈൽസ് , ഫിസ്റ്റുല , ഫിഷർ, കാലിലെ ഉണങ്ങാത്ത മുറിവുകൾ , ഗർഭപാത്രം നീക്കം ചെയ്യൽ, ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴകൾ തുടങ്ങി എല്ലാത്തരം ജനറൽ – ലാപ്പറോസ്കോപ്പിക് , ഡേ കെയർ സർജറികൾക്കുമുള്ള വിദഗ്ദ്ധ ചികിത്സയും ക്യാമ്പിൽ ലഭ്യമാണ്. തുടർചികിത്സകൾക്ക് പ്രത്യേകം ഇളവുകളും ലഭിക്കുന്നു.

സ്ത്രീകളിലെ പൈൽസ് , ഫിഷർ , ഫിസ്റ്റുല , പൈലോനിഡൽ സൈനസ്
തുടങ്ങിയവയ്ക്ക് ലേഡി സർജൻമാരുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം ട്രിവാൻഡ്രം വുമൺ പ്രോക്‌ടോളജി സെന്റർ ഡോക്ടർമാരുടെ സൗജന്യ സേവനം ക്യാമ്പിൽ ലഭ്യമാണ് .

സൗജന്യ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 6238 644 236 , 6282664 946
എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.