കൊണ്ടോട്ടി: ഭിന്നമതക്കാരും അനേകായിരം ജാതികളും ഗിരിജനങ്ങളും ഗോത്രവർഗ്ഗക്കാരും വൈവിധ്യപൂർണ്ണമായ വിശ്വാസാചാരങ്ങളോടെ കഴിഞ്ഞു കൂടുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയിൽ അവയൊക്കെ അടിച്ചുടച്ച് ഒരേ അച്ചിൽ വാർത്തെടുക്കരുതെന്ന് ഐ.എസ്.എം കൊണ്ടോട്ടി മണ്ഡലം നേതൃസംഗമം അഭിപ്രായപ്പെട്ടു.
രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്കും ഏക സിവിൽ കോഡിലേക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഏകാധിപത്യത്തിലേക്കുള്ള നീക്കമാണെന്നും സംഗമം വിലയിരുത്തി. കൊളത്തൂരിൽ വെച്ച് നടന്ന മണ്ഡലം നേതൃസംഗമത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഐ.എസ്.എം കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് സാലിം തവനൂർ അധ്യക്ഷനായി. കെ.സി. അഷറഫ്, അംജദ് പെരിയമ്പലം , ഡോ. മുസ്‌ഫിർ, നവാൽ ഫാറൂഖി, റബാഹ് കൊട്ടപ്പുറം, ഷുക്കൂർ അരൂർ, സത്താർ പറവൂർ എന്നിവർ സംസാരിച്ചു.