വഖഫ് സ്വത്തുക്കൾ കയ്യേറുന്നത് അവസാനിപ്പിക്കണം: കെ എൻ എം മർക്കസുദഅവ

Malappuram

മഞ്ചേരി : മത ധാർമ്മിക സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇസ്ലാമിക നിയമപ്രകാരം വിശ്വാസികൾ ദാനമായി നൽകിയ വഖഫ് സ്വത്തുക്കൾ കൈയ്യേറുന്നതിൽ നിന്ന് നീതിബോധമുള്ള എല്ലാവരും വിട്ടുനിൽക്കണമെന്ന് കെ.എൻ.എം.മർകസുദ്ദ അവ ജില്ലാ നേതൃ സംഗമം ആവശ്യപ്പെട്ടു.

വഖ്ഫ് സ്വത്തുക്കളിലെ കയ്യേറ്റം അവസാനിപ്പിക്കാനുള്ള നിയമപോരാട്ടങ്ങളെ വർഗീയമായി നേരിടാനുള്ള ചിലരുടെ കുടില ശ്രമങ്ങളെ സർക്കാറും ജനാതിപത്യം സമൂഹവും തള്ളിക്കളയണമെന്നും സംഗമം ആവശ്യപ്പെട്ടു.കാലം തേടുന്ന ഇസ്ലാഹ് എന്ന പ്രമേയത്തിൽ കെ എൻ എം സംസ്ഥാന സമിതി സംഘടിപ്പിച്ചുവരുന്ന പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി മഞ്ചേരി ഇസ്ലാമിക് സെൻററിൽ നടന്ന ജില്ലാ നേതൃ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം കെ മൂസ സുല്ലമി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ഡോ. യു പി യഹ് യാഖാൻ മദനി അധ്യക്ഷത വഹിച്ചു .ജില്ലാസെക്രട്ടറി കെ അബ്ദുൽ അസീസ് മാസ്റ്റർ, അബ്ദുറഷീദ് ഉഗ്രപുരം ബിലാൽ പുളിക്കൽ , എം.പി.അബ്ദുൽ കരീം സുലമി , വി ടി ഹംസ, ത്വാഹിറ ടീച്ചർ മോങ്ങം , ലത്തീഫ് മംഗലശ്ശേരി, ശാക്കിർ ബാബു കുനിയിൽ , എം കെ ബഷീർ പുളിക്കൽ, നൂറുദ്ദീൻ എടവണ്ണ ,ജവഹർ അയനിക്കോട്, വി.പി. അഹമദ് കുട്ടി, ജലീൽ മോങ്ങം , ഷംസുദ്ദീൻ അയനിക്കോട് സംസാരിച്ചു.