മലപ്പുറം: മീന്‍ വളര്‍ത്തുന്ന ടാങ്കില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. താനൂര്‍ കണ്ണന്തളി പനങ്ങാട്ടൂര്‍ ചെറിയോരി വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫഹ്മിന്‍ ആണ് മരിച്ചത്. അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കിലാണ് കുട്ടി വീണത്. ഇന്നലെ ഉച്ചയ്ക്കാണ് കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബര്‍ ടാങ്കില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.
പെട്ടന്ന് തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ കാണാതെ വന്നതോടെ പലയിടങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഏറെ കഴിഞ്ഞാണ് അലങ്കാര മത്സ്യം വളര്‍ത്തുന്ന ടാങ്കില്‍ കണ്ടെത്തുന്നത്. പിതാവ് ഫൈസല്‍ തിരുപ്പൂരില്‍ ബേക്കറി ജോലിക്കാരനാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: മുഹമ്മദ് ഫര്‍സീന്‍, ഷിഫു.