തിരുവനന്തപുരം: ഡോക്ടർമാരുടെ സുദീർഘമായ സേവനം പൊതു സമൂഹത്തിൽ ആദരിക്കപ്പെടുന്നതാണെന്ന് ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ എക്സിക്യൂട്ടീവ് ചെയർമാൻ ഗോകുലം ഗോപാലൻ പ്രസ്താവിച്ചു.
ഡോക്ടർമാർ സമൂഹത്തിൽ എല്ലാവരാലും അംഗീകരിക്കപ്പെട്ട വരും ആരോഗ്യ മേഖലയിലെ അടിസ്ഥാന സേവകരും ആണെന്ന് ഗോകുലം ഗോപാലൻ ഓർമിപ്പിച്ചു.
ഡോക്ടർമാരായി പഠനം തുടങ്ങുന്ന ഓരോ മെഡിക്കൽ വിദ്യാർത്ഥിയും സ്നേഹവും സഹോദരിയും ഉള്ളവരായി ഇരിക്കണമെന്നും ഗോകുലം ഗോപാലൻ ഓർമിപ്പിച്ചു.
ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ 2024 ബാച്ച് എം ബി ബി എസ് വിദ്യാർഥികളുടെ വൈറ്റ് കോർട്ട് സെര്‍മനിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളജ് ഡീൻ ഡോ പി ചന്ദ്രമോഹൻ, പ്രിൻസിപ്പൽ ഡോ നന്ദിനി, ഡോ ലളിതാ കൈലാസ്, ഡോ പി വി ബെന്നി, ഡോ സജിത, ഡോ ലക്ഷ്മി, ഡോ മമ്ത, ഡോക്ടർ പ്രമീത ജിനി എന്നിവർ പ്രസംഗിച്ചു