റിക്കോര്‍ഡ് ബുക്കെടുക്കാന്‍ അമ്മയ്‌ക്കൊപ്പം ഹോസ്റ്റിലെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

Thiruvananthapuram

തിരുവനന്തപുരം: റിക്കോര്‍ഡ് ബുക്കെടുക്കാന്‍ അമ്മയ്‌ക്കൊപ്പം ഹോസ്റ്റിലെത്തിയ എം ബി ബി എസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് കോളജിന് പുറത്ത് വീട് വാടകക്കെടുത്തിരുന്നു. ഇവിടെ അമ്മയ്ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച അമ്മയ്‌ക്കൊപ്പമാണ് അതിഥി ഹോസ്റ്റലില്‍ എത്തിയത്. കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥിയെ പിന്നീട് നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.

എറണാകുളം സ്വദേശിയും മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായി അതിഥി ബെന്നി ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നാണ് വീണത്. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി.