തിരുവനന്തപുരം: നാഷണൽ കോളേജിൽ കേന്ദ്രസാംസ്കാരിക വകുപ്പിൻ കീഴിൽ കേന്ദ്രസാഹിത്യ അക്കാഡമിയും നാഷണൽ കോളേജും കേരളപ്പിറവി ആഘോ ഷത്തോടനുബന്ധിച്ച് ‘താരതമ്യ സാഹിത്യം‘ എന്ന വിഷയത്തിൽ 2024 നവംബർ 5 -ാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെമിനാർ സംഘടിപ്പിക്കുന്നു.
ഡോ. എം ആർ. തമ്പാൻ ഉദ്ഘാടനം സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷത വഹിക്കും. സെമിനാറിൽ സാഹിത്യഅക്കാഡമിയെ പ്രതിനിധികരിച്ച് മലയാള അഡൈ്വസറി ബോർഡ് മെമ്പർ ഡോ. റ്റി കെ സന്തോഷ് കുമാർ, സാഹിത്യകാരന്മാരായ ഡോ. എം ആർ. തമ്പാൻ, ജോൺ സാമുവൽ, അജയൻ പനയറ എന്നിവർ വിവിധ സാഹിത്യവിഷയങ്ങളിൽ സംവദിക്കും.