തിരുവനന്തപുരം: രജനി രാജിൻ്റെ ആദ്യ നോവൽ ‘ഒരു ബോൺസായ് പെണ്ണ് ‘ പ്രകാശനം കേരളപ്പിറവി ദിനത്തിൽ മഞ്ചവിളാകം ഗവ. യു.പി.എസ് അങ്കണത്തിൽ നടന്നു. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും സാധിധ്യത്തിൽ എഴുത്തുകാരിയും സെക്രട്ടറിയറ്റ് മുൻ ഡെ.സെക്രട്ടറിയുമായ എസ്.സരോജം പ്രഥമാധ്യാപകൻ എം.എസ് പ്രശാന്തിന് നൽകി പുസ്തകം പ്രകാശനം ചെയ്തു.
കുട്ടിക്കാലം മുതലേ കഥയും കവിതയും എഴുതി വരുന്ന രജനി രാജിൻ്റെ മക്കൾ രണ്ടു പേരും ഈ സ്കൂളിൽ പഠിക്കുന്നു എന്നതാണ് നോവൽ പ്രകാശന ചടങ്ങ് ഇവിടെ നടത്താൻ നിമിത്തമായത്.
പാറശ്ശാല ഫയർ ആൻ്റ് റെസ്ക്യു ഡിപ്പാർട്ട്മെൻ്റിൽ ഉദ്യോഗസ്ഥനായ ഷിജുകുമാർ ആണ് രജനിയുടെ ഭർത്താവ്
എഴുത്തുകാരായ ശാന്തൻ സുരേഷ്, കൊല്ലയിൽ ശ്രീകണ്ഠൻ നായർ, സ്കൂൾ SMC ചെയർമാൻ എസ്.വി സന്തോഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.