തിരുവനന്തപുരം: നാഷണൽ കോളേജിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിൻ കീഴിൽ കേന്ദ്രസാഹിത്യ അക്കാഡമിയും നാഷണൽ കോളേജും കേരളപ്പിറവിയോടനുബന്ധിച്ച് ‘താരതമ്യ സാഹിത്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

സെമിനാറിൽ സാഹിത്യ അക്കാഡമിയെ പ്രതിനിധികരിച്ച് മലയാള അഡൈ്വസറി ബോർഡ് മെമ്പർ ഡോ. റ്റി കെ സന്തോഷ് കുമാർ സാഹിത്യകാരന്മാരായ ഡോ. എം ആർ. തമ്പാൻ, ജോൺ സാമുവൽ, അജയൻ പനയറ എന്നിവർ വിവിധ സാഹിത്യവിഷയങ്ങളിൽ സംവാദം നടത്തി. നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. എം ആർ. തമ്പാൻ ഉദ്ഘാടനം കർമ്മം നിർവഹിച്ചു.

പ്രിയഗോപിനാഥ് എന്നിവർ വിദ്യാർഥികൾക്കൊപ്പം.