തിരുവനന്തപുരം : ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന് കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തിരിതെളിഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ഗീത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജി.എസ് ദീപു, എം.റ്റി പ്രദീപ്, ബി. സുലോചന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കവിതാ ജോണ്‍, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍-എസ്.ജി അനീഷ്, ജനറല്‍ കണ്‍വീനര്‍ ആര്‍. ശ്രീജാ ശ്രീധര്‍, ജോയിന്‍റ് കണ്‍വീനര്‍മാരായ എള്‍. ലത, എസ്.എസ് ദീപ, പിടിഎ പ്രസിഡന്‍റ് കെ.എസ് സജി, കോട്ടുകാല്‍ ഗവ. എല്‍പിഎസ് പിടിഎ പ്രസിഡന്‍റ് ഷിബു, എസ്.എം.സി ചെയര്‍മാന്‍ സി.കെ ബാബു, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജി.യു ഷാലിന്‍ നോക്സ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്കൃത, അറബിക് കലോത്സവവും രചനാ മത്സരങ്ങളും ഇന്നലെ ആരംഭിച്ചു. 351 ഇനങ്ങളി ലായി നാലായിരത്തിയഞ്ഞൂറോളം കലാപ്രതിഭകള്‍ നാലു ദിവസത്തെ മേളയില്‍ മാറ്റുരയ്ക്കുന്നു. 11 ന് കലോത്സവത്തിലെ സ്റ്റേജിനങ്ങള്‍ക്ക് തുടക്കമാകും. 13 നാണ് സമാപനം.