പ്രമുഖ സഹകാരി പി ലക്ഷ്മണൻ നിര്യാതനായി

Kozhikode

കോഴിക്കോട്: സിപിഐ എം മുൻ ജില്ലാ കമ്മറ്റിയംഗവും പ്രമുഖ സഹകാരിയുമായിരുന്ന പി ലക്ഷ്മണൻ ( 79) അന്തരിച്ചു. സി പി ഐ എം നോർത്ത് ഏരിയാക്കമ്മറ്റിയുടെയും പിന്നീട് ടൗൺ ഏരിയാക്കമ്മറ്റിയുടെ യും സെക്രട്ടറിയായും കലിക്കറ്റ് നോർത്ത് ബാങ്ക് പ്രസിഡൻ്റുമായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ നോർത്ത് ഏരിയാ കമ്മിറ്റയംഗവും സി ഐ ടി യു ജില്ലാ കമ്മറ്റി അംഗവുമാണ്.

കേരള സോപ്സിലെ ജോലിക്കാരനായി പതിനെട്ടാം വയസിലാണ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ പാർടി അംഗത്വത്തിലെത്തുന്നത്. മൃതദേഹം ഞായർ പകൽ 11 വരെ വീട്ടിലും 12 വരെ ഏരിയാക്കമ്മറ്റി ഓഫിസായ പുതിയങ്ങാടിയിലെ എ കെ ജി ഭവനിലും പൊതു ദർശനത്തിന് വെക്കും.

ഭാര്യ: സുമതി (റിട്ട. കലിക്കറ്റ് നോർത്ത് ബാങ്ക്). മക്കൾ: ഷെെമ (പുതിയങ്ങാടി സർവ്വീസ് സഹകരണ ബാങ്ക്), ഷൈന (അങ്കണവാടി ടീച്ചർ), ഷെമി (കലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്ക്).മരുമക്കൾ: രമേശൻ (ചെട്ടികുളം) ദിലീപ് കുമാർ (കുണ്ടൂപ്പറമ്പ്, ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട്) രവീന്ദ്രൻ (അരിക്കുളം, കേരള പോലീസ് ) 1 സഹോദരങ്ങൾ: ജയപ്രകാശൻ, പ്രകാശിനി, വേണുഗോപാൽ, പരേതരായ കരുണാകരൻ, ലീല.