മേപ്പാടി : ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മയ്കൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് ബെന്നി ബഹന്നാൻ എം പി. മേപ്പാടി പഞ്ചായത്തിലെ പൂത്തക്കൊല്ലി പ്രദേശത്തെ UDF കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സർക്കാരുകളും സ്വീകരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ പോലും വയനാടിനെ സഹായിക്കാൻ രണ്ടു സർക്കാരുകളും തയ്യാറായില്ല. മെഡിക്കൽ കോളേജ്, റെയിൽവേ, തുരങ്കപാത എല്ലാം വയനാടൻ ജനതയ്ക്ക് വെറും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്.
പദ്ധതികൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. UDF പൂത്തക്കൊല്ലി ചെയർമാൻ ഉമ്മർ പി അധ്യക്ഷത വഹിച്ചു. UDF നിയോജക മണ്ഡലം ചെയർമാൻ ടി ഹംസ, കൺവീനർ പി പി ആലി, ബി സുരേഷ് ബാബു, സലീം മേമന, ടി നാസർ, സാബു മാവേലിക്കര, ഒ ഭാസ്കരൻ, പി കെ അഷ്‌റഫ്, മുഫീദ തെസ്നി തുടങ്ങിയവർ സംസാരിച്ചു