ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കൊച്ചിയിൽ തുറക്കും

Eranakulam

കൊച്ചി: ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുവാനും ജനകീയ വിഷയങ്ങളുടെ ഒപ്പം നിൽക്കുവാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ രൂപം കൊണ്ട ജനകീയ കൂട്ടായ്മയായ തേറാട്ടിൽ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കൊച്ചിയിൽ ഉടൻ തുറക്കുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.

14 ജില്ലകളിൽ ജില്ലാ കമ്മിറ്റികളും, മണ്ഡലം കമ്മിറ്റികളും ചുരുങ്ങിയ സമയത്തിൽ അതിവേഗം രൂപം കൊണ്ടിരിക്കുകയാണ് എന്നുള്ളത് ഈ കൂട്ടായ്മയുടെ സ്വീകാര്യതയാണ് എന്ന് അവർ പറഞ്ഞു.

രാഷ്ട്രീയമില്ലാതെ, ജനഹിതം നിറവേറ്റാൻ രൂപം കൊണ്ട ഈ കൂട്ടായ്മയിൽ കൈകോർക്കുവാൻ വിവിധ തലത്തിലുള്ള കലാ, സംസ്കാരിക രാഷ്ട്രീയ, പൗര പ്രമുഖരായ നിരവധി പേരാണ് വന്നുചേർന്നുകൊണ്ടിരിക്കുന്നതെന്ന് അവർ അവകാശപ്പെട്ടു.

ഈ കൂട്ടായ്മയിൽ അംഗമാകുവാൻ 9061259001 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യൂകയോ മതി എന്നവർ അറിയിച്ചു.