പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ വരാമ്പറ്റ റോഡിന്‍റെ പടിഞ്ഞാറത്തറ ടൗൺ ഭാഗത്ത് ടാറിംഗ് ജോലികൾ പൂർത്തികരിച്ച് റോഡിന്‍റെ ഇരുവശത്തും ഓവുചാലും ഫുട്പാത്തും സ്ഥാപിച്ച് ഗതാഗ കുരുക്ക് ഒഴിവക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പടിഞ്ഞാറത്തറ മൊതക്കര വെള്ളമുണ്ട റോഡിന്‍റെ ലവലൈസിംഗ് ടാറിംഗ് പടിഞ്ഞാറത്തറ ടൗണിൽ പ്രവേശിക്കുന്ന ഭാഗത്ത് ഇറിഗേഷൻ വകുപ്പിൻ്റെ മതിൽ പൊളിച്ച് വീതി കൂട്ടുന്നതിന്‍റെ പേര് പറഞ്ഞ് നിറുത്തി വെച്ചിരിക്കുകയാണ്. ഈ ഭാഗത്ത് റോഡിൻ്റെ കുഴികൾകാരണം വാഹന യാത്ര അസാധ്യമായിരിക്കുകയാണ്. ‘മതി ലിൻ്റെ ഏതിർ വശത്ത് ഇലട്രിക് പോസ്റ്റിനോടുപ്പിച്ച് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിലാൽ ഗതാഗത കുരുക്ക് ഉണ്ടാവുബോൾ കാൽ നടയാത്രകാർക്ക് നടന്നു പോകാനും പ്രയാസപ്പെടുന്നു.
ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതം പ്രയാസരഹിതമാക്കണമെന്നും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.