കോഴിക്കോട്: ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത അനക്ക് എന്തിന്റെ കേടാ സിനിമ മൂന്നാം വാരം പിന്നിട്ടതിന്റെ ആഘോഷം കോഴിക്കോട്ട് സംഘടിപ്പിച്ചു. കോഴിക്കോട് ഏ ആര്‍ സി കോര്‍ണേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ പി.കെ. പാറക്കടവ് ആഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് കേക്ക് മുറിച്ചു.
വ്യത്യസ്ത പ്രമേയത്തിലുള്ള ഇത്തരം സിനിമകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തുടര്‍ന്ന് സംസാരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംവിധായകന്‍ ഭരതന്നൂര്‍ ഷമീര്‍, നായകന്‍ അഖില്‍ പ്രഭാകര്‍, ബന്ന ചേന്ദമംഗലൂര്‍, അഭിലാഷ് കുഞ്ഞേട്ടന്‍, മുഖ്താര്‍ ഉദിരംപൊയില്‍, എ വി ഫര്‍ദിസ്, സേവ്യര്‍, രമണി മഞ്ചേരി എന്നിവര്‍ സംസാരിച്ചു. സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.