അറബി ഭാഷ പഠിക്കുന്നവർക്ക് അനന്ത സാധ്യതകൾ: ഡോ. സി. എം. സാബിർ നവാസ്

Kerala

തലശ്ശേരി: അറബി ഭാഷ പഠിക്കുന്നവർക്ക് അനന്ത സാധ്യതകൾ ഉണ്ടെന്നും അവ കണ്ടെത്തുവാൻ പുതിയ കാലത്ത് അനിവാര്യമായിട്ടുള്ളത് കാര്യക്ഷമമായ പഠനമാണെന്നും കോഴിക്കോട് അറബിക് എക്സലൻസി ഡയറക്ടർ ഡോ. സി. എം. സാബിർ നവാസ് പറഞ്ഞു. അറബിക് ഇംഗ്ലീഷ് ഭാഷകളിലെ പരിജ്ഞാനവും ഐ.ടി. സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ ഉപയോഗവും ഈ രംഗത്തെ സാധ്യതകൾക്ക് അനിവാര്യമാണെന്നും അറബിക് കോളേജുകൾ ഈ വിഷയത്തിൽ നിർവ്വഹിച്ചു വരുന്നത് സ്തുത്യർഹ സേവനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് ഐ ക്യു എ സി സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ അബ്ദുൽ ജലീൽ ഒതായി ഉദ്ഘാടനം ചെയ്തു. എച്ച് ഒ ഡി പ്രൊഫ. ഹുമയൂൺ കബീർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ. മുഹമ്മദ് അശ്റഫ് കളത്തിൽ, ഐ. ക്യു. എ. സി. കോഡിനേറ്റർ പ്രൊഫ ശഫീഖ് മമ്പറം എന്നിവർ പ്രസംഗിച്ചു.