തുടര്‍ പഠനത്തിന് പണമില്ല; പതിനേഴുകാരി ജീവനൊടുക്കി

Kerala

കോന്നി: തുടര്‍പഠനത്തിന് പണമില്ലാത്തതിനെ തുടര്‍ന്ന് പതിനേഴുകാരി ജീവനൊടുക്കി. കോന്നി തെങ്ങുകാവ് കൊച്ചുപ്ലാവുങ്കല്‍ പരേതനായ ശശികുമാറിന്റേയും ഇഷയുടേയും മകള്‍ ആദിത്യ (17) ആണ് മുറിക്കുളില്‍ ഫാനില്‍ തൂങ്ങിമരിച്ചത്. ഈ വര്‍ഷം പ്ലസ് ടു പാസായ ആദിത്യ ബി എസ് സിക്ക് പഠിക്കാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ സാമ്പത്തിക പ്രയാസം കാരണം തുടര്‍പഠനം നടക്കില്ലെന്ന് വന്നതോടെയാണ് ആത്മഹത്യയെന്ന് പറയുന്നു.

പെണ്‍കുട്ടി തന്റെ ആഗ്രഹം അമ്മയോടും പറഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ മറ്റേതെങ്കിലും കോഴ്‌സിന് ചേരാനായിരുന്നു മാതാവ് കുട്ടിയോട് നിര്‍ദേശിച്ചത്. ഇഷ്ടപ്പെട്ട കോഴ്‌സിന് പഠിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. പിതാവ് നേരത്തെ മരിച്ച പെണ്‍കുട്ടിയെ അമ്മ കൂലിപ്പണിയെടുത്താണ് സംരക്ഷിച്ചിരുന്നത്.