60 വയസ്സ് പിന്നിട്ടവർക്ക് അബൂദബിയിൽ പ്രത്യേക സേവനം

Gulf News GCC UAE

അബുദബി: 60 വയസ്സ് പിന്നിട്ട പൗരന്മാർക്കും താമസക്കാർക്കും ബർകിത്‌ കാർഡ് ഉപയോഗിച്ച് അബൂദബിയിൽ പ്രത്യേക സേവനം ലഭ്യമാവും. സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലയിൽ നിന്നടക്കമുള്ള വിവിധ സേവനങ്ങൾ ഈ കാർഡുപയോഗിച്ച് നേടാം.

ബർകിത്ന കാർഡിന് പുറമെ ഫസാ കാർഡും മുതിർന്ന പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ ഇളവുകൾ നേടാൻ ഉപകരിക്കും. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് താം വെബ്സൈറ്റിലൂടെ കാർഡിന് അപേക്ഷി ക്കാം. അബൂദബിയിലെ സർക്കാർ സ്ഥാപനങ്ങളിലും വാലറ്റ് പാർക്കിങ്, വൈദ്യസേവനം മുതലായ അവസരങ്ങളിലും ഇത്തരം കാർഡുള്ളവർക്ക് മുൻഗണന ലഭിക്കും.

അതേസമയം ഇരു കാർഡുകളിലും യു.എ.ഇ പൗരന്മാർക്ക് ലഭിക്കുന്ന ചില സേവനങ്ങൾ താമസക്കാർക്ക് ലഭിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു. കാർഡ് അപേക്ഷകൻ്റെ പേരിലുള്ള വാഹനത്തെ അബൂദബിയിലെ ടോളുകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇമാറാത്തി, മുഖീം ബസ് കാർഡ് ഉപയോഗിച്ച് ഇവർക്ക് അബൂദബിയിലും അൽ ദഫ്റയിലും സൗജന്യയാത്രാ സൗകര്യമേർപ്പെടുത്തി യിട്ടുണ്ട്. ഇത്തിസലാത്ത്, ഡു തുടങ്ങിയ ടെലികോം ഓപറേറ്റർമാർ ഇവർക്കായി വ്യത്യസ്ത പാക്കേജുകളിൽ ഡിസ്കൗണ്ട് നൽകും.

എയർ അറേബ്യയിൽ മുൻഗണന ചെക്ക് ഇന്നും ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഡിസ്‌കൗണ്ടും നൽകും. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെയും ആരോഗ്യപരിചരണ കേന്ദ്രങ്ങളിലെയും സേവനങ്ങൾക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കും.