ഹാരിസ് അഹമ്മദിന്‍റെ കവിതാ സമാഹരം ‘ഖയാൽ’ പ്രകാശനം ചെയ്തു

Uncategorized

ഷാർജ: ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ഹാരിസ് അഹമദിൻ്റെ കവിതാ സമാഹരം ‘ഖയാൽ ‘ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വായനക്കാരുടെ കെയ്യിലെത്തി. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ ഷാർജ കൾചറൽ ആന്റ് ടൂറിസം ഡിപാര്ട്ട്മെന്റ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹൻ കുമാർ ഖത്തർ ട്യൂബ് കെയർ ഇൻ്റർനാഷനൽ ചെയർമാൻ കെ.എൽ.പി യുസഫിന് പ്രതി നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

പി.കെ ഇബ്രാഹിം ഹാജി എലാങ്കോട്, പ്രതാപൻ തായാട്ട്, പ്രശസ്ത എഴുത്തുകാരി ജാസ്മിൻ അമ്പലത്തിലകത്ത്, റഫീഖ് ബിൻ മൊയ്തു, ചിന്തകനും എഴുത്തുകാരനുമായ റിഹാസ് പുലാമന്തോൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഗൾഫിലും നാട്ടിലുമുള്ള അനേകർ സംബന്ധിച്ചു.