എം കെ രാമദാസ്

പനാജി: ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ മൈക്കിള്‍ ഡഗ്ലസിന് ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ ആദരവ്. 54മത് രാജ്യാന്തര ചലച്ചിത്ര മേളയിലാണ് സത്യജിത്ത് റേയുടെ നാമധേയത്തിലുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അദ്ദേഹത്തിന് സമര്‍പ്പിച്ചത്. പങ്കാളിയും പ്രശസ്ത നടിയുമായ കാതറിന്‍ സെറ്റാ ജോണ്‍സും മകനും നടനുമായ ഡൈയിലന്‍ ഡെഗ്ലസിനോടുമൊപ്പമാണ് ഇന്ത്യയുടെ പരമോന്നത സിനിമ പുരസ്‌കാരം ഇവര്‍ സ്വീകരിച്ചത്.

പ്രൗഡ ഗംഭീരമായ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് മൈക്കിള്‍ ഡഗ്ലസിന്റെ പുരസ്‌കാര ദാന ചടങ്ങില്‍ ആദരം അര്‍പ്പിച്ചത്. ലോകത്തില്‍ അതിരുകളെ അപ്രസക്തമാക്കുന്ന കലാരൂപമാണ് സിനിമയെന്നും സാഹോദര്യത്തിന്റെ ബന്ധനം സൃഷ്ടിക്കാന്‍ ഈ കലാരൂപത്തിന് കഴിയുമെന്നും ഡഗ്ലസ് പറഞ്ഞു.