ആയഞ്ചേരി : ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കടമേരി സൗത്ത് എം. എൽ.പി സ്ക്കൂളിനടുത്ത് പ്രസവിച്ചതും അല്ലാത്തതുമായ അഞ്ചോളം വലിയ നായകളും ഒൻപതോളം ചെറിയ കുട്ടികളും താവളമാക്കിയത് കൊണ്ട് സ്ക്കൂൾ പ്രവർത്തിപ്പിക്കാനാവതെ സ്കൂൾ അധികൃതർ വിഷമിക്കുകയാണ്.
നായകളെ ഓടിക്കാൻ ശ്രമിക്കുമ്പോൾ ശൗര്യത്തോടെ നിൽക്കുന്നതുകൊണ്ടും നായക്കുട്ടികൾ സ്ക്കൂളിലേക്ക് കടന്ന് വരുന്നത് കൊണ്ടും വലിയ പ്രയാസമാണ് നേരിടുന്നത്. കുട്ടികളെ ഉപദ്രവിക്കുമോയെന്ന ഭയത്തോടെയാണ് ഓരോ ദിവസവും അധ്യാപകർ അധ്യയനം പൂർത്തിയാക്കുന്നത്.
പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നിയമപരമായ തടസ്സം കൊണ്ട് കാര്യമായൊന്നും ചെയ്യാൻ കഴിയുന്നില്ല. ABC സെൻ്റർ ഇല്ലാത്തത് കൊണ്ട് നായയെ വന്ധ്യംകരിച്ച് അതേ താവളത്തിൽ തന്നെ വിടുക എന്നതാണ് നിലവിലുള്ള രീതികൾ. അധ്യാപകരും നാട്ടുകാരും
ജില്ലാകലക്ടർക്കും മറ്റും പരാതി സമർപ്പിക്കാൻ ഒരുങ്ങുകയാണ്.