ആയഞ്ചേരി : 60 കഴിഞ്ഞവരുടെ ജീവിതം ആനന്ദകരമാക്കാനുളള പദ്ധതികളുമായി ആയഞ്ചേരി പഞ്ചായത്ത്. കരൾ, ഹൃദയം, കിഡ്നി തുടങ്ങിയവയെ പ്രവർത്തനക്ഷമമാക്കാനും ആരോഗ്യകരമായ മനസ് രൂപപ്പെടുത്തിയെടുക്കാനുമുള്ള വ്യായാമ മുറകളോടെ സമഗ്രമായ പദ്ധതികൾക്കാണ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ തുടക്കമായത്.
നടത്തത്തിലും ഇരുത്തത്തിലും വിശ്രമവേളകളിലും ദിവസത്തിൽ 10 എണ്ണം ഒന്നിടവിട്ടോ ഒന്നായോ ഏത് സമയത്തും അനായാസം ചെയ്യാവുന്ന രീതിയിലുള്ള വ്യായാമമാണ് പരിശീലിപ്പിച്ചത്. 60 കഴിഞ്ഞവരുടെ ജീവിതം ആനന്ദകരമക്കാനും കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കാനും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു.
അക്കരോൽ മൊയ്തു മുസല്യാർ, പി.കെ കുഞ്ഞബ്ദുള്ള, മൂസ പി.കെ, പട്ടേരി മലമൽ പോക്കർ, മമ്മു പുലയൻകുനി, ആർ.കെ രാജൻ, നാരായണി തേറത്ത് മീത്തൽ, ഇ.കെ മോഹനൻ, കോയ്ര് കുഞ്ഞമ്മത് ഹാജി, കെ. നാണു, സി വി ഇബ്രായി തുടങ്ങിയവർ സംബന്ധിച്ചു.