തിരുവനന്തപുരം: കേരളസര്‍വകലാശാല തമിഴ് വിഭാഗം അധ്യാപിക ഡോ: ടി വിജയലക്ഷ്മി എഡിറ്റ് ചെയ്ത 1600 പുറങ്ങളുള്ള 40000 ഹെഡ് വേര്‍ഡ്സ് അടങ്ങിയ തമിഴ് മലയാളം ഡിക്ഷ്ണറി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ.)മോഹനന് കുന്നുമ്മലിന് നല്കി പ്രകാശനം ചെയ്തു. കേരള സര്‍വകലാശാലയുടെ ധനസഹായമായി 11 ലക്ഷം രൂപ മുടക്കിയാണ് നിഘണ്ടുവിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഡോ. വിജയലക്ഷ്മി, പ്രൊഫ. അച്ചുത് ശങ്കര്‍ എസ് നായര്‍, ആര് എസ് ശശികുമാര്‍, ജി ആര് ശ്യാം കുമാര്‍, ശിവരഞ്ജിനി, ഭാരതി രാജ എന്നിവര്‍ പങ്കെടുത്തു.