ദേശീയവിര വിമുക്ത ദിനാചരണം നടത്തി

Kozhikode

ആയഞ്ചേരി: ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലാട് 13-ാം വാർഡിലെ അംങ്കണവാടി കുട്ടികൾക്കാവശ്യമായ വിരമുക്ത ഗുളിക അംഗണവാടി റീന ടീച്ചർക്ക് വാർഡ് മെമ്പർ എ. സുരേന്ദ്രൻ കൈമാറി. വിരശല്യം കാരണമുണ്ടാവുന്ന വിളർച്ച, വിശപ്പില്ലായ്മ, മാനസികവും, ശരീരികവുമായ വിഷയങ്ങൾ പരിഹരിക്കുന്നതിനും, മെച്ചപ്പെട്ട ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനും വേണ്ടിയാണ് സൗജന്യമായി കൊടുക്കുന്ന ഗുളികയിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികളെ വയറ് വേദനയുമായി ബന്ധപ്പെട്ട് ഹോസ്പ്പിറ്റലിൽ എത്തിക്കുമ്പോൾ ഡോക്ടർമാർ ആദ്യം നിർദ്ദേശിക്കുന്നത് ഇത്തരം ഗുളികളാണ്. അത് യഥാവിധി കൊടുക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് മെമ്പർ പറഞ്ഞു. ജെ. പി. എച്ച് എൻ സെലിൻ, ആശാവർക്കർ ടി.കെ റീന, ഹെൽപ്പർ ഉഷ തുടങ്ങിയവർ സംബന്ധിച്ചു