‘സ്‌നേഹപൂര്‍വ്വം കൈത്താങ്ങ്’ പദ്ധതി തുടങ്ങി

Kozhikode

കോഴിക്കോട്: ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ‘സ്‌നേഹപൂര്‍വ്വം, കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കമായി. വിവിധ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഒരു വര്‍ഷം നീളുന്നതാണ് പദ്ധതി. നിര്‍ധനര്‍ക്കുള്ള സാമ്പത്തിക സഹായം, ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചുള്ള ഭക്ഷണ കിറ്റ് വിതരണം, മരുന്ന് വിതരണം, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

ഒരു വര്‍ഷം നീളുന്ന പദ്ധതികളുടെ ഉദ്ഘാടനം പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. സഫയര്‍ സ്‌കൂള്‍ മാനേജര്‍ നിസാര്‍ ഒളവണ്ണ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് മുല്ലവീട്ടില്‍ ബീരാന്‍ കോയ, ബി എസ് കുമാര്‍, ഫൈസല്‍ പിലാച്ചേരി, പ്രിന്‍സിപ്പല്‍ പി സിന്ധു എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി വിപുലമായ ഓണ സദ്യയും ഉണ്ടായി. ഈ മാസം 27ന് ഞായറാഴ്ച രാവിലെ പത്തുമണിക്ക് വയനാട് ജില്ലയിലെ ആദിവാസി കോളനിയില്‍ ഭക്ഷണകിറ്റ് വിതരണം നടക്കും. ടി സിദ്ധീഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.