പീര്‍ മുഹമ്മദ് അനുസ്മരണം നവംബര്‍ 30ന്

Malappuram

കൊണ്ടോട്ടി: മണ്‍മറഞ്ഞ മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദിന്റെ മൂന്നാം ചരമ വാര്‍ഷികം മഹാകവിയും മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും മലബാര്‍ മാപ്പിളപ്പാട്ട് ലവേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്നു. ”കാഫ് മല കണ്ട ഇശല്‍ക്കാറ്റ്-3” എന്ന പേരിലുള്ള അനുസ്മരണ പരിപാടി നവംബര്‍ 30-ന് വൈകുന്നേരം 5 മണിക്ക് മാപ്പിള കലാ അക്കാദമിയിലെ ഇ.കെ. അയമു തുറന്ന വേദിയില്‍ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.

മാപ്പിളപ്പാട്ട് കവി പക്കര്‍ പന്നൂര്‍ അധ്യക്ഷത വഹിക്കും. ഫൈസല്‍ എളേറ്റില്‍ പീര്‍ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. അഷ്‌റഫ് മടാന്‍, ബാപ്പു വാവാട്, ബഷീര്‍ ചുങ്കത്തറ, പുലിക്കോട്ടില്‍ ഹൈദരാലി, ഡോക്ടര്‍ അബ്ദുല്‍സലാം കണ്ണൂര്‍, സിറാജ് വേങ്ങര, കെ.എം.കെ. വെള്ളയില്‍, രാഘവന്‍ മാടമ്പത്ത്, അഷ്‌റഫ് കൊണ്ടോട്ടി, ഫസല്‍ കൊടുവള്ളി, മാഹിന്‍ ചിറയിലാന്‍, സിദ്ദീഖ് കൊണ്ടോട്ടി, ഹംസ സി.കെ. തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ഫാരിഷ ഹുസൈന്‍, ഹാരിസ് കൊല്ലം എന്നിവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. മാപ്പിള കലാരംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കലാകാരരെ ചടങ്ങില്‍ ആദരിക്കും