തിരുവനന്തപുരം : പട്ടാളക്കാരുടെയും പോലീസുകാരുടെയും ചികിത്സ പദ്ധതിയായ ഈ സി എച്ച് എസ് – സി ജി എച്ച് എസ് സേവനം ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിലെ ആൾക്കാർ ഇവിടുത്തെ ചികിത്സാ പദ്ധതിയിലൂടെ സേവനങ്ങൾ ആണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഓ പി യും, ഐപി ചികിത്സയും ഈ പദ്ധതി പ്രകാരം അംഗങ്ങളായവർക്ക് സൗജന്യമായി കിട്ടും കേരളത്തിലെ മുഴുവൻ ജില്ലയിൽ നിന്നുള്ള ഈ സി എച്ച് എസ്, സി ജി എച്ച് എസ് ഗുണഭോക്താക്കൾക്ക് ചികിത്സ നൽകുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് മാനേജ്മെന്റ്. ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെ ഭാഗമായി തന്നെ ശ്രീ ഗോകുലം സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും പ്രത്യേകമായി ആരംഭിച്ചു കഴിഞ്ഞു സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ വിദഗ്ധന്മാരായ പ്രമുഖ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും സുധീർഘമായ സേവനത്തിനു ശേഷമുള്ള പ്രഗൽഭൻമാരായ ഡോക്ടർമാരാണ് ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ എൻ ബി എച്ച് അക്രാഡിറ്റേഷൻ കിട്ടിയിട്ടുണ്ട്. നാക്ക് ഇൻസ്പെക്ഷൻ നടക്കാനിരിക്കുന്നു. കേന്ദ്ര ഡിം യൂണിവേഴ്സിറ്റിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഗോകുലം മെഡിക്കൽ കോളേജ് ചെയർമാൻ ഗോകുലം ഗോപാലന്റെയും, വൈസ് ചെയർമാൻ ഡോ കെ കെ മനോജിന്റെയും, സെക്രട്ടറി ഷീജ ജി മനോജിന്റെയും ഡീൻ ഡോ പി ചന്ദ്രമോഹന്റെയും നേതൃത്വത്തിൽ ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു . ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജുകളിൽ ഒന്നാണ് ഇപ്പോൾ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്.