വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
മഞ്ചേരി: റമദാനില്‍ നേടിയെടുത്ത ആത്മീയതയുടെ കരുത്ത് നിലനിര്‍ത്തി മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ ഇടം നേടാന്‍ വിശ്വാസി സമൂഹം സജ്ജമാകണമെന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍. അയപക്ക ബന്ധങ്ങള്‍ ശക്തവും സൗഹൃദവുമാക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. മഞ്ചേരി ചുള്ളക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ ശേഷം വിശ്വാസികളോട് വിശ്വാസികളോട് ഉത്‌ബോധനം നടത്തുകയായിരുന്നു അദ്ദേഹം.
അയല്‍പക്ക കുടുംബ ബന്ധങ്ങള്‍ സൗഹൃദമാക്കുന്നതോടൊപ്പം തന്നെ രാജ്യത്തെ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്താനും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.