ചേനോത്ത് ഗവ: സ്കൂളിൽ ഹരിതം കൃഷി വ്യാപന പദ്ധതിക്ക് തുടക്കം

Kozhikode

കുന്ദമംഗലം: വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും കൃഷി ആഭിമുഖ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചേനോത്ത് ഗവ: സ്കൂളിൽ ആവിഷ്കരിച്ച ഹരിതം കൃഷി വ്യാപന പദ്ധതിക്ക് തുടക്കമായി .

വിദ്യാലയം മുൻപ് നടപ്പിലാക്കിയ ട്യൂബർ ബാങ്ക് പദ്ധതിയുടെ തുടർച്ചയായാണ് ഇത് നടപ്പാക്കുന്നത്. ചാത്തമംഗലം കൃഷിഭവൻ്റെ സഹകരണത്തോടെ ലഭ്യമാക്കിയ മൂവായിരത്തോളം പച്ചക്കറി തൈകൾ വിദ്യാർത്ഥികൾ , നാട്ടുകാർ , സ്ക്കൂൾ വികസന സമിതി അംഗങ്ങൾ എന്നിവർക്ക് വിതരണം ചെയ്തു .

വിദ്യാലയത്തിൽ ജനകീയ സഹകരണത്തോടെ കിച്ചൺ ഗാർഡൻ നിർമ്മിക്കും . പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ നിർവഹിച്ചു . പി .ടി എ പ്രസിഡണ്ട് പി. അജേഷ് , പ്രീത പി പീറ്റർ , കെ പി നൗഷാദ് , അശ്വതി എൻ നായർ ,ധനില , അനഘ വെള്ളന്നൂർ , മിസ്രിയ പുള്ളാവൂർ , പി.എം ഷൈബ പ്രസംഗിച്ചു