മത രാഷ്ട്രീയത്തെ ജനാധിപത്യ ഇന്ത്യ ഉൾക്കൊള്ളില്ല: കൽപ്പറ്റ നാരായണൻ

Kozhikode

കോഴിക്കോട്:c ഇന്ത്യയിലെ ജനങ്ങൾ മതേതരത്വവും ജനാധിപത്യവും സൗഹൃദവും ചേർത്ത് പിടിച്ചു മുന്നോട്ടു ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്തിയ ഒന്നായിരുന്നു. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ മതേതര ജനാധിപത്യ കക്ഷികളുടെ മുന്നേറ്റമെന്ന് സാംസ്കാരിക ചിന്തകൻ കൽപ്പറ്റ നാരായണൻ.
സ്വാതന്ത്ര്യദിനത്തിൽ നാഷണൽ യുവജനതാദൾ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച യംഗ് അലർട്ട് പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇന്ത്യയിലെ ജനങ്ങൾ മത രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്നും
വിഭജനത്തിലൂടെ അധികാരം നിലനിർത്താൻ ആഗ്രഹിക്കുന്നവരെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ഇതാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നൽകുന്ന സന്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദേശിക ശക്തികളിൽ നിന്ന് ഇന്ത്യാരാജ്യത്തെ മോചിപ്പിച്ച മഹാത്മാഗാന്ധി അടക്കമുള്ള സ്വാതന്ത്രസമര സേനാനികളെ ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും തുടച്ചുനീക്കാനുള്ള നീക്കമാണ് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ചെയ്ത്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ കൂടി അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് ഇന്ന് ഭരണത്തിൽ തുടരണമെങ്കിൽ മറ്റ് കക്ഷികളുടെപിന്തുണ അനിവാര്യമായിരിക്കുന്ന ഘട്ടത്തിലാണുള്ളത്.
മതേതര ജനാധിപത്യ ഇന്ത്യയുടെ ശക്തമായ തിരിച്ചു വരവിൻ്റെ കാലമാണ് വരാനിരിക്കുന്നതെന്നും ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിനും വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്നും മാറ്റിനിർത്തുന്നതിനും യുവാക്കൾ പ്രതിജ്ഞാബദ്ധരാവണമെന്നും കൽപ്പറ്റ നാരായണൻ കൂട്ടിച്ചേർത്തു . നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് എ പി യൂസഫലി മടവൂർ അധ്യക്ഷം വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി മായിൻ ഹാജി,
ഡിസിസി ജനറൽ സെക്രട്ടറിമാരായ നിജേഷ് അരവിന്ദ് ദിനേശ് പെരുമണ്ണ നാഷണൽ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് വത്സമ്മ ടീച്ചർ ജനറൽ സെക്രട്ടറിമാരായ പി പ്രദീപ്കുമാർ ചോലക്കര മുഹമ്മദ് മാസ്റ്റർ നൗഫിയ നസീർ ചന്ദ്രൻ പൂക്കിണാറാമ്പത്ത്
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ശ്യാം ട്രഷറർ ജയ്സൺ ഉതുംകുഴിയിൽ
നാടൻ പാട്ട് കലാകാരൻ ഗിരീഷ് ആമ്പ്ര യുവജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് അഖിൽ നെല്ലാച്ചേരി സെക്രട്ടറിമാരായ ജീവൻ മൈക്കിൾ മുരുകൻ അട്ടപ്പാടി
ലോഹ്യ വിചാരവേദിസംസ്ഥാന ജനറൽ സെക്രട്ടറി റെജിനാർക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീഖ് അരക്കിണർ, സമത വിചാരവേദി ജില്ലാ പ്രസിഡണ്ട് ലത്തീഫ് മാസ്റ്റർ നാഷണൽ ജനതാദൾ ജില്ലാ പ്രസിഡണ്ട് പി പി അഷ്റഫ്
തൃശൂർ ജില്ലാ പ്രസിഡണ്ട് മനോജ് ചിറ്റലപ്പള്ളി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ജോൺ സാമുവൽ നാഷണൽ ജനതാദൾകോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി സുരേഷ് മാസ്റ്റർ ടി എ സലാം കെടി അബ്ദുൽ അസീസ് നിഖിലു ബോസ് അർഷുൽ അഹമ്മദ് പിഎം മുഹമ്മദ് സുബൈർ മാങ്കാവ് ബാലകൃഷ്ണൻ കണ്ണൂർ എന്നിവർ സംസാരിച്ചു സമാപന സംഗമം ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിക് ചെലവൂർ മുഖ്യപ്രഭാഷണം നടത്തി. കേരള സർക്കാറിൻ്റെ സുവർണ്ണ വിസ്മയം അവാർഡ് ജേതാവ് മജീദ് മടവൂർ മാജിക്ക് അവതരിപ്പിച്ചു