പിണറായി വിജയൻ കേരളത്തെ പിന്നോട്ടടുപ്പിക്കുന്നു: മാത്യു കുഴൽ നാടൻ

Kannur

കെ.എസ്.എസ്.പി.എ സമ്മേളനത്തിന് ശക്തി പ്രകടനേത്തോടെ സമാപനം

പഴയങ്ങാടി: ലോക രാജ്യങ്ങൾക്ക് മുൻപിൽ തലയുയർത്തി നിൽക്കേണ്ട കേരളത്തെ പിന്നോട്ടാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ. എസ്. എസ്. പി. എ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ പിന്നോട്ട് അടുപ്പിക്കുന്ന സി.പി.എം എടുത്ത ചില നിലപാടുകളാണ് ഇതിന് കാരണമായത്. കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾ പഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാൻ കാരണം അവസരവാദപരമായ ഇവരുടെ നിലപാടാണ്. ഈ ദുരവസ്ഥ മാറാൻ കേന്ദ്ര കേരള സർക്കാർ മാറണമെന്നും കുഴൽ നാടൻ പറഞ്ഞു.

പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ് പദ്ധതി ന്യൂനതകൾ പരിഹരിച്ച് കൂടുതൽ ആസ്പത്രികളിലും ചികിത്സ ലഭ്യമാക്കുക, 2013 ഏപ്രിൽ 1 മുതൽ സർവീസിൽ പ്രവേശിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങളെ സംബന്ധിച്ച വ്യക്തമായ ഉത്തരവിറക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സംഘാടക സമിതി ചെയർമാൻ അഡ്വ.കെ ബ്രിജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.കരുണാകരൻ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.വി മഹേഷ്, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡൻ്റ് യു.കെ ബാല ചന്ദ്രൻ ,കെ.എസ്.എസ്.പി.എ ജില്ലാ ട്രഷറർ എം.പി കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി പഴയങ്ങാടിയിൽ നിന്ന് സമ്മേളന നഗരിയിലേക്ക് ശക്തി പ്രകടനമായാണ് പ്രതിനിധികളെത്തിയത്.

കെ.എസ്.എസ്.പി. എ ഗായക സംഘത്തിൻ്റെ സ്വാഗത ഗാനം ആലപിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.കെ ആർ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സംസാcന്ന ജനറൽ സെക്രട്ടറി എം.പി വേലായുധൻ, ട്രഷറർ രാജൻ കുരുക്കൾ, ജില്ലാ സെക്രട്ടറി കെ.സി രാജൻ, മുഖപത്രം മാനേജിംഗ് എഡിറ്റർ വി.മധുസൂദനൻ ,സംസ്ഥാന വൈസ് പ്രസിഡൻ്റ് പത്മനാഭൻ പലേരി, സെക്രട്ടറിമാരായ ടി.വി ഗംഗാധരൻ, പി.സി വർഗീസ് സെക്രട്ടറിയേറ്റംഗങ്ങളായ കെ.രാമകൃഷ്ണൻ, രവീന്ദ്രൻ കൊയ്യോടൻ, എ.കെ സുധാകരൻ, വി.വി ഉപേന്ദ്രൻ, സി. രത്നാകരൻ, ജില്ലാ ജോ. സെക്രട്ടറി എം.പി കുഞ്ഞിമൊയ്തീൻ എന്നിവർ പ്രസംനിച്ചു.

സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.അബ്ദുൽ ഖാദർ ,ടി. കുഞ്ഞികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി.എൽ ജേക്കബ്, പി.രാഘവൻ, പി.വി ബാലകൃഷ്ണൻ, ടി.പി രാജീവൻ, സുധീഷ് വെളളച്ചാൽ സി.പി ജയരാജൻ, എൻ രാമചന്ദ്രൻ ,എൻ .തമ്പാൻ,പി കുട്ടിക്ഷ്ണൻ, വി.മണികണ്ഠൻ, എം.പി ദാമോദരൻ, വി.പി ശേഖരൻ പ്രസംഗിച്ചു.

ഭാരവാഹികൾ: കെ.മോഹനൻ (പ്രസി) കെ.കൃഷ്ണൻ, നാരായണൻ കൊയിറ്റി, പി.ലളിത, സി.ശ്രീധരൻ, കെ. പി. കെ കുട്ടികൃഷ്ണൻ, എം.പി ദാമോദരൻ (വൈസ് പ്രസി) പി.സുഖദേവൻ (സെക്രട്ടറി)എം.പി കുഞ്ഞിമൊയ്തീൻ, സി.ടി സുരേന്ദ്രൻ, സി.എൽ ജേക്കബ്, കോടൂർ കുഞ്ഞിരാമൻ, എം.ഉഷ, വി ലളിത (ജോ. സെ) എം.പി കൃഷ്ണദാസ് (ട്രഷറർ)