പാചക വാതക വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലു വിളി: കെ.എസ്.എസ്.പി.എ

Kannur

കണ്ണൂർ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറയുമ്പോഴും ഇന്ത്യയിൽ പാചക വാതക സിലിണ്ടറിന് 50രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ.എസ്.എസ്.പി.എ കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. വൻകിട കോർപ്പറേറ്റുകളെ സഹായിക്കാനുള്ള വില വർദ്ധന സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നതാണെന്നും ഇത്തരം നയത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റകെട്ടായി പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ്‌ എം. പി. വേലായുധൻ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ‘എ.കെ.സുധാകരൻ,വി.വി. ഉപേന്ദ്രൻ, കെ.സി.രാജൻ കെ.വി.ഭാസ്കരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. പി. ചന്ദ്രാ ഗതൻ, എം. ജി. ജോസഫ്, പി. രാഘവൻ, സി.എം.ഗോപിനാഥൻ,ജില്ലാ സെക്രട്ടറി പി. സുഖദേവൻ, വനിതാ ഫോറം പ്രസിഡൻ്റ് ഡോ.വി.എൻ രമണി, ഭാരവാഹികളായ സി. ടി. സുരേന്ദ്രൻ ,കെ.പി.കെ. കുട്ടി കൃഷ്ണൻ, പി. ലളിത, കെ. കൃഷ്ണൻ, ഗീത കൊമ്മേരി, സി. ശ്രീധരൻ ,നാരായണൻ കൊയറ്റി, വി. ലളിത ടീച്ചർ എന്നിവർ സംസാരിച്ചു.

വിവിധ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ എൻ.നാരായണൻ, സി.വി. കൃഷ്ണൻ ,കെ. എം. തോമസ്, എം.സി. ദിനേശൻ, വി. സി. നാരായണൻ,കെ, സി. ശ്രീജിത്ത്‌, പി. വി. വത്സലൻ, വി. മണികണ്ഠൻ, പി. ശിവരാമൻ, കെ. ബാബു, കെ. സുധാകരൻ, ടി കുഞ്ഞി കൃഷ്ണൻ, എന്നിവർ റിപ്പോർട്ടിങ്ങിൽ പങ്കെടുത്തു സംസാരിച്ചു.