പെന്‍ഷന്‍കാരുടെ കലക്ട്രേറ്റ് സത്യാഗ്രഹം നാളെ

Kannur

കണ്ണൂര്‍: കുടിശികയായ 15 ശതമാനം (5 ഗഡു) ക്ഷാമബത്ത അനുവദിക്കൂക, തടഞ്ഞുവെച്ച പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വസ കുടിശ്ശികയും വിതരണം ചെയ്യുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന തുടര്‍ പ്രക്ഷോഭത്തിന്റെ മൂന്നാം ഘട്ടമായ കുടുംബത്തോടൊപ്പമള്ള സത്യാഗ്രഹം സെക്രട്ടറിയേറ്റിനും കലക്ട്രേറ്റിനും മുന്നില്‍ നാളെ 05 നടക്കും. കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലെ സമരം രാവിലെ 10ന് സജീവ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍ മുഖ്യ പ്രഭാഷണം നടത്തും.