കോഴിക്കോട് : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന നേർപഥം ആദർശ സംഗമം നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശ്വാസ വിമലീകരണവും സാമൂഹിക അവബോധവും ലക്ഷ്യമാക്കിയാണ് നേർപഥം ആദർശ സംഗമം സംഘടിപ്പിക്കുന്നത്
സംസ്ഥാന വ്യാപകമായി ഡിസം 1, 8 തിയ്യതികളിലാണ് സംഗമം നടക്കുക.
കോഴിക്കോട് ജില്ലയിൽ മുക്കം ഗ്രീൻ വാലി ക്യാമ്പസ്, ചാലപ്പുറം വിസ്‌ഡം സെന്റർ, പി വി സ്വാമി റോഡ് വിസ്‌ഡം സ്റ്റേറ്റ് ഓഫീസ് എന്നീ മൂന്നു ഏര്യകളിൽ വെച്ച് നടക്കുന്ന ആദർശ സംഗമത്തിൽ വിസ്ഡം സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ മൗലവി, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് യു മുഹമ്മദ് മദനി, വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഹബാസ് കെ അബ്ബാസ് എന്നിവർ പങ്കെടുക്കും.
ജില്ലാ പ്രസിഡന്റ് വി ടി ബഷീർ, സെക്രട്ടറി അബ്ദുറസാഖ് അത്തോളി, അബ്ദുറഹിമാൻ കല്ലായി, ബി വി അഷ്‌റഫ്, പി സി ജംസീർ, ഐ പി മൂസ, മകബൂൽ അത്തോളി എന്നിവർ നേതൃത്വം നൽകും.