പാറശ്ശാല: ഗ്രാമ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് നടത്തിയ കേരളോത്സവം സമാപനവും സമ്മാന വിതരണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ബിജുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എൽ. മഞ്ജുസ്മിത ഉൽഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വീണ സ്വാഗതവും വികസനകാര്യ ചെയർപേഴ്സൺ അനിതറാണി, വാർഡ് മെമ്പർമാരായ എം സുനിൽ , മായ, സുധാമണി, ഓമന എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാംജി നന്ദി രേഖപ്പെടുത്തി.
കുഴിഞ്ഞാൻവിള തംബുരു ആർട്സ് & സ്പോർട്സ് ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി.