എൻ എസ് എസ് സംസ്ഥാന സംഘം സ്പെഷ്യൽ ക്യാമ്പ് സന്ദർശിച്ചു

Kozhikode

പന്നിക്കോട്: എൻ എസ് എസ് മദീനത്തുൽ ഉലൂം അറബിക് കോളേജ് പുളിക്കൽ 2024-25 അദ്ധ്യായന വർഷത്തെ ലൗഷോർ പന്നിക്കോടിൽ വെച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ ക്യാമ്പ്,എൻ എസ് എസ് സംസ്ഥാന ഓഫീസർ ഡോ.അൻസർ പി.എൻ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

വിദ്യാർത്ഥികളിലുണ്ടാകേണ്ട സാമൂഹിക ബോധത്തെ കുറിച്ചും ക്രിയാത്മകമായ ഇടപെടലുകളുടെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. ഡോ.നിഷാദ് അലി അധ്യക്ഷത വഹിക്കുകയും, ഹഫ്സത് ഉടുമ്പ്ര, ഷംന എ ടി, അബ്ദുൽ ഹസീബ് ടി പി, അബ്ദുൽ ബാസിത്, ഷിഫ്ന ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ ഹനീൻ സ്വാഗതം പറയുകയും ഷഹല നന്ദി പ്രകാശിക്കുകയും ചെയ്തു.