വിശ്വഭാരതി 21-ാം വാർഷികാഘോഷം ആരംഭിച്ചു

Thiruvananthapuram

നെയ്യാറ്റിൻകര: വിശ്വഭാരതി പബ്ലിക് സ്കൂളിലെ 21 മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ പിന്നണി ഗായകനും സംഗീതജ്ഞനുമായ
ഇഷാൻദേവ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ വി. വേലപ്പൻ നായർ അധ്യക്ഷനായിരുന്ന യോഗത്തിൽ നിവേദിത ശ്രീകുമാർ സ്വാഗതവും, പ്രിൻസിപ്പൽ ജി.പി.സുജ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

ട്രസ്റ്റ് വൈസ് ചെയർമാൻ ആർ.വി സനിൽകുമാർ ട്രസ്റ്റ് സെക്രട്ടറിയും പ്ലേ സ്കൂൾ മാനേജറുമായ എം.മുരളി കൃഷ്ണൻ സ്കൂൾ പ്രതിനിധി ഗോവിന്ദ് സേത്തി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് സ്കൂൾ ഹെഡ് ബോയ് ശ്രീനന്ദൻ വി എൽ കൃതജ്ഞതയും രേഖപ്പെടുത്തി. രണ്ടുദിവസങ്ങളിലായി സ്കൂൾ ക്യാമ്പസിൽ നടക്കുന്ന വിപുലമായ വാർഷിക പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.