കൽപ്പറ്റ : പതിറ്റാണ്ടുകൾക്ക് മുമ്പ് മുസ്ലിം സമൂഹത്തിൽ നിലനിന്നിരുന്ന ജിന്ന് ബാധ, ചെകുത്താൻ കൂടൽ , മാരണം , കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങൾക്കെതിരെയും യാഥാസ്ഥികത്വത്തിനെതിരെയും ധർമ്മസമരം നടത്തി കൊണ്ടാണ് കേരള മുസ്ലിം നവോത്ഥാനം സാധ്യമായത് . എന്നാൽ ഇത്തരം അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനുള്ള ചില പണ്ഡിത സഭകളുടെ നീക്കം അപകടകരമാണെന്ന് കെ എൻ എം മർകസുദ്ദഅ് വ വയനാട് ജില്ല സമിതി അഭിപ്രായപ്പെട്ടു .
ഭരണഘടനാ ശില്പിയായ അംബേദ്കറെ നിന്ദിച്ചുകൊണ്ടും ബുൾഡോസർ ഉപയോഗിച്ച് വാസസ്ഥലങ്ങൾ തകർക്കരുതെന്ന സുപ്രീംകോടതിവിധി കാറ്റിൽ പറത്തി യു പിയിലെ മുസ്ലീങ്ങളുടെ കെട്ടിടങ്ങൾ തകർത്തുകൊണ്ടും ഭരണഘടന ലംഘിച്ചവർ രാജ്യം ഭരിക്കാൻ അർഹരല്ലെന്നും യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡൻറ് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. സൈതലവി എൻജിനീയർ, അബ്ദുൽ ജലീൽ മദനി , അബ്ദുസ്സലാം മുട്ടിൽ , അമീർ അൻസാരി, ബഷീർ സ്വലാഹി , സലീം മാസ്റ്റർ, ഇൽയാസ് ബത്തേരി എന്നിവർ പ്രസംഗിച്ചു.