തിരുവനന്തപുരം: കാരുണ്യ സാംസ്കാരിക വേദിയും വെള്ളയമ്പലം ടിഎംസി മൊബൈൽ ടെക്നോളജിയും തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച മൂന്നര മണിക്കൂർ നീണ്ടുനിന്ന ഓണം മെഗാ കലാമേള “മാളോണം” സെന്റർ ഹെഡ് പ്രവീൺ നായരുടെ അധ്യക്ഷതയിൽ കേരള ഗവൺമെന്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ:കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പോലീസ് ഇൻസ്പെക്ടർ ജനറൽ ലക്ഷ്മണ ഐ.പി.എസ് വിശിഷ്ടാതിഥിയായിരുന്നു. ചലച്ചിത്രതാരം അനീഷ് രവി, പനച്ചമൂട് ഷാജഹാൻ, പൂഴനാട് സുധീർ, റഹീം പനവൂർ, ബസവരാജ് എന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര പിന്നണി ഗായകർ, സംഗീത സംവിധായകർ, ഗായകർ, നർത്തകർ തുടങ്ങി അമ്പതോളം കലാകാരൻമാർ വ്യത്യസ്തമായ കലാവി രുന്നൊരുക്കി.