ഉരുള്‍ ദുരിതത്തില്‍ നീതി ലഭിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടു പോകും: മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ജിനി തോമസ്

Wayanad

കല്‍പ്പറ്റ:- ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതരോടുള്ള കേന്ദ്ര കേരള സര്‍ക്കാരിന്റെ അവഗണനയിലും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍  പോലീസ് നടത്തിയ നരനായാട്ടിനെതിരെ വയനാട് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന ഉപവാസം എ ഐ സി സി മെമ്പറും മുന്‍മന്ത്രിയുമായ പി. കെ. ജയലക്ഷ്മി നാരങ്ങ വെള്ളം നല്‍കി അവസാനിപ്പിച്ചു.

മൂന്നുമാസത്തിനു മുന്‍പ് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ യാതൊരു പ്രകോപനവും ഇല്ലാതെ പൊലീസ് ക്രൂരമായി തല്ലി ചതിച്ചു. ഈ ഉപവാസ സമരം ഒരു സൂചന മാത്രമാണ്. ചൂരല്‍മല മുണ്ടക്കൈ ദുരിതമേറിയ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ വയനാട് ജില്ല മഹിളാ കോണ്‍ഗ്രസ് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ് ജിനി തോമസ് പറഞ്ഞു.

ഡിസിസി ജനറല്‍ സെക്രട്ടറി എം ജി ബിജു, വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പോള്‍സണ്‍ കൂവക്കല്‍, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമാരായ അജിത കെ, മീനാക്ഷിരാമന്‍, സെക്രട്ടറിമാരായ സന്ധ്യാലിഷു, പ്രസന്ന രാമകൃഷ്ണന്‍, പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചര്‍ മല, ബ്ലോക്ക് പ്രസിഡന്‍റുമാരായ ആയിഷ പള്ളിയാല്‍, എസ്. ബീന സജി, എം.ഗിരിജ മോഹന്‍ദാസ്, പി.ജാന്‍സി ജോസഫ്, കെ. രാജാറാണി എന്നിവര്‍ സംസാരിച്ചു.