സ്കൂള്‍ കലോത്സവ വിജയികളെ അനുമോദിച്ചു

Kozhikode

പാലത്ത്: ജനത എ.യു.പി. സ്കൂൾ ചേവായൂർ ഉപജില്ല ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ ഓവറോൾ ഒന്നാം സ്ഥാനവും, അറബിക് സാഹിത്യോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും, സംസ്കൃതോൽസത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.

പ്രധാന അധ്യാപിക ലൗലി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സുമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.പി. നൗഷീർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഗൗരി പുതിയോത്ത് (വൈസ് പ്രസിഡന്റ്, ചേളന്നൂർ ഗ്രാമപഞ്ചായത്ത്), ഷീന ചെറൂത്ത് (മെമ്പർ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ), എം എ ഖാദർ (ജനത എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്), വി ജിതേന്ദ്രനാഥ് (സ്കൂൾ മാനേജർ)എന്നിവർ സമ്മാനദാനം നടത്തി. ഫസീല (എം. പി.ടി.എ പ്രസിഡണ്ട്), ഹരിദാസൻ (എസ്. എസ്.ജി. വൈസ് ചെയർമാൻ), ഗണേശൻ (ജനത റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ), രാധാമണി ടീച്ചർ (പൂർവാധ്യാപിക), ഷെരീഫ് കുന്നത്ത് (എസ് എസ് ജി അംഗം), ബിജു പി (പൂർവ്വ വിദ്യാർത്ഥി പ്രതിനിധി) മിർഷാദ് മാസ്റ്റർ (സ്റ്റാഫ്‌ സെക്രട്ടറി)
എന്നിവർ സംസാരിച്ചു.