എടപ്പെട്ടി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തി

Wayanad

കല്പറ്റ: എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ പാറക്കലില്‍ ക്രിസ്മസ് ആഘോഷവും നാടന്‍പാട്ട് ശില്പശാലയും നടത്തി. ആഘോഷത്തോടനുബന്ധിച്ചുള്ള വിദ്യാര്‍ത്ഥികളുടെ മികവ് അവതരണം ക്രിസ്മസിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. നാടന്‍പാട്ട് കലാകാരന്‍ എല്‍ദോ പോത്തുകെട്ടി നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു.

മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ വേണുഗോപാല്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എന്‍ പി ജിനേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലീന സി നായര്‍ ക്രിസ്മസ് സന്ദേശം നല്കി. പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍, എം പി ടി എ പ്രസിഡന്റ് വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാന്‍, രാജന്‍ തരിപ്പിലോട്ട്, കെ കെ റഷീദ്, സി വി ശശികുമാര്‍, വല്‍സല രാമകൃഷ്ണന്‍, സി എസ് കോമളം, മെറീന ഫെര്‍ണാണ്ടസ്, ടി എസ് രേവതി, പി എസ് അനീഷ, ഷൈനി മാത്യു, അനുപമ സജിത്ത് എന്നിവര്‍ പ്രസംഗിച്ചു