മഹിളാ കോണ്‍ഗ്രസ് കല്പറ്റ ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടത്തി

Wayanad

കല്പറ്റ: ഉത്സാഹ 2023 എന്ന നാമധേയത്താല്‍ ഡിസിസി ഓഫീസില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ ജെബി മേത്തര്‍ എം പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആയിഷ പള്ളിയാലില്‍ അധ്യക്ഷതവഹിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, കല്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍. സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ പുതുതായി ചാര്‍ജ് എടുത്ത കല്പറ്റ മണ്ഡലം പ്രസിഡന്റ് ബിന്ദു പി ആര്‍, മുട്ടില്‍ മണ്ഡലം പ്രസിഡന്റ് ശാന്തമ്മ തോമസ്, മേപ്പാടി മണ്ഡലം പ്രസിഡന്റ് സുജാത, മൂപ്പയിനാട് മണ്ഡലം പ്രസിഡന്റ് ദീപ ശശികുമാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.